കുവൈറ്റിൽ ഇന്ത്യക്കാരന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു

  • 01/12/2020




കുവൈറ്റ് സിറ്റി;  ഇന്ത്യക്കാരനെ കൊള്ളയടിച്ച പ്രതിക്ക് വേണ്ടിയുള്ള  പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പൊലീസ് വേഷത്തിലെത്തിയ പ്രതി ഇന്ത്യക്കാരന്റെ  170 ദിനാറും മൊബൈൽ ഫോണും അടങ്ങിയ പേഴ്‌സ്  മോഷ്ടിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.  ഇതുമായി ബന്ധപ്പെട്ട്   സാദ് അൽ അബ്ദുല്ല പോലീസ് സ്റ്റേഷനിലാണ്   പ്രവാസി  പരാതി നൽകിയിട്ടുള്ളത്. കോ-ഓപ്പറേറ്റീവിന്  സമീപം തന്റെ വാഹനത്തിനുള്ളിൽ ഇരിക്കുന്ന സമയത്ത്  ഒരാൾ  സ്വകാര്യ രേഖകൾ കാണിക്കാൻ ആവശ്യപ്പെടുകയും,   തുടർന്ന്,  കത്തി പുറത്തെടുത്ത് കഴുത്തിൽ പിടിച്ച് പേഴ്സ് കൊള്ളയടിച്ച ഓടിരക്ഷപ്പെട്ടുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പ്രതിയുടെ വാഹനത്തിന്റെ നമ്പർ ഇന്ത്യക്കാരൻ പൊലീസിന് കൈമാറിയെങ്കിലും , പ്രതിയുടെ വാഹന നമ്പർ വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ (സിഐഡി) ഉദ്യോഗസ്ഥർ സംഭവം നടന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News