കുവൈറ്റ് പ്രവാസികൾക്ക് ആശ്വാസം; ടെസ്റ്റ് വേണ്ട കിറ്റ് മതി.

  • 24/06/2020

കുവൈറ്റി സിറ്റി : പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിവരാൻ ഇളവുകൾ നൽകി സംസ്ഥാന സർക്കാർ. നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ട്രൂനാറ്റ് പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നതിന് പിപിഇ കിറ്റുകള്‍ മതിയെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.വിമാനക്കമ്പനികളാണ് പിപിഇ കിറ്റുകള്‍ ലഭ്യമാക്കേണ്ടതെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. യുഎഇയില്‍ നിലവിലുള്ള റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് തുടരും. ഖത്തറില്‍ നിന്ന് ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്ക് വരാം. കുവൈറ്റ്, സൗദിഅറേബ്യ, ബഹ്‌റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വിമാനയാത്ര നടത്താം. നേരത്തെ ട്രൂനാറ്റ് ടെസ്റ്റ് വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ട്രൂനാറ്റ് ടെസ്റ്റിന് അംഗീകാരം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് പിപിഇ കിറ്റ് മതി എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

Related News