ആരെ പരിശോധിക്കണം:
കോവിഡ് -19 പരിശോധനയ്ക്കായി ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് , അതിന് അധികാരപ്പെട്ട ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രമെ പരിശോധന നടത്താവൂ. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇടയ്ക്കിടെ പുതുക്കുന്നതിനാല്‍ ഏറ്റവും ഒടുവില്‍ പുതുക്കിയ ഭാഷ്യം പിന്തുടരുക ( ലിങ്ക് താഴെ) (https://icmr.nic.in/sites/default/files/upload documents/2020-03-20 covid19 testv3.pdf)/www.mohfw.gov.in
സാമ്പിള്‍ ശേഖരണവും പരിശോധനാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
രോഗിയെന്നു സംശയിക്കുന്നയാളിന്റെ ശ്വസനേന്ദ്രിയങ്ങളില്‍ നിന്നുള്ള സ്രവങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ ജീവസുരക്ഷാ മുന്‍ കരുതലുകള്‍ ഉറപ്പാക്കണം. ഇതിനായി കോവിഡ് -19 സാമ്പിള്‍ ശേഖരണ മുറി പ്രത്യേകമായി ക്രമീകരിക്കണം.
വീട്ടില്‍ നിന്നു ശേഖരിച്ചു കൊണ്ടുവരുന്ന സാമ്പിളുകള്‍ എല്ലാ സ്വകാര്യ ലബോറട്ടറികളിലും പരിശോധിക്കുന്നതാണ് ഉത്തമം. രോഗിയെന്നു സംശയമുള്ളവര്‍ ലബോറട്ടറിയില്‍ എത്തുന്നതിനു നടത്തുന്ന യാത്രയും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കവും ഇതുവഴി ഒഴിവാക്കാന്‍ ഇതു സഹായിക്കും.
തത്സമയ പോളിമറസ് ചെയിന്‍ റീയാക്ക്ഷന്‍ (പിസിആര്‍)അടിസ്ഥാനമാക്കിയുള്ള പരിശോധനകളാണ് ശുപാര്‍ശ ചെയ്യുന്നത്. പരമ്പരാഗത പിസിആര്‍, ഇന്‍-ഹൗസ് തത്സമയ പിസിആര്‍, ആന്റിബോഡി/ആന്റിജന്‍ പരിശോധനകള്‍ കോവിഡ് 19 പരിശോധനകള്‍ക്ക് ശുപാര്‍ശ ചെയ്യുന്നില്ല.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതിയോടെ കോവിഡ് 19 നുള്ള തത്സമയ പിസിആര്‍ രോഗപരിശോധനയ്ക്ക് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെയോ യൂറോപ്യന്‍ സിഇ സാക്ഷ്യപത്രമുള്ളതോ അഥവ രണ്ടുമുള്ളതോ ആയ പരിശോധന കിറ്റുകള്‍ മാത്രമെ അടിയന്തിര പരിശോധനകള്‍ക്ക് ഉപയോഗിക്കാന്‍ അനുവാദമുള്ളു. ന്യൂക്ലിക് ആസിഡ് എക്‌സട്രാക്ക്ഷന്‍ കിറ്റുകളും മറ്റ് റീഎജന്റുകളും ഗുണനിലവാരമുള്ളതായിരിക്കണം.
കോവിഡ് -19 പരിശോധന നടത്തുന്ന എല്ലാ ലാബുകളിലെയും ജോലിക്കാര്‍ മികച്ച ലാബുകളില്‍ നിന്ന് തത്സമയ പിസിആര്‍ പരിശോധനകളില്‍ വിദഗ്ധ പരിശീലനം നേടിയവരായിരിക്കണം.
ദേശീയ മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ച് (https://dhr.gov.in/sites/default/files/Bio-medical_Waste_Management_Rules_2016.pdf) എല്ലാബയോമെഡിക്കല്‍ മാലിന്യങ്ങളും നീക്കം ചെയ്യാന്‍ സൗകര്യം ഉണ്ടായിരിക്കണം
ക്ലാസ് 2 എ 2 നിലവാരമുള്ള ബയോസേഫ്റ്റി കാബിനറ്റില്‍ മാത്രമെ സാമ്പിളുകള്‍ തുറക്കാവൂ. സാമ്പിളുകളുടെ നിര്‍മ്മാര്‍ജന സമയത്ത് വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയവും തുണികളും 2 ശതമാനം ലൈസോള്‍ എല്ലെങ്കില്‍ അപ്പോള്‍ തയാറാക്കിയ 5% ഹൈപ്പോക്ലോറൈറ്റ് ലായിനി നിറച്ച ബയോഹസാര്‍ഡ് സഞ്ചികളില്‍ വേണം നിക്ഷേപിക്കാന്‍. ബാഗുകള്‍ പ്ലാസിറ്റിക്ക് ചരട് ഉപയോഗിച്ച് കെട്ടി ദേശീയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് നിര്‍മാര്‍ജ്‌നം ചെയ്യണം.
സാമ്പിള്‍ ശേഖരിക്കുന്ന സമയത്തു തന്നെ രോഗിയെന്നു സംശയിക്കുന്ന വ്യക്തിയുടെ നിലവിലുള്ള വിലാസം, ഫോണ്‍നമ്പര്‍ എന്നിവ തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കൂടി ശേഖരിക്കണം.
രേഖപ്പെടുത്തല്‍ പെരുമാറ്റച്ചട്ടം:
പരിശോധ ശാലകള്‍ ഗവണ്‍മെന്റിന്റെയോ സ്വകാര്യ സ്ഥാപനങ്ങളുടെയോ ആയിക്കൊള്ളട്ടെ, അവര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് അവര്‍ എല്ലാ തത്സമയ വിവരങ്ങളും പരിശോധനാ ഫലങ്ങളും വിലാസങ്ങളും സഹിതം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആസ്ഥാനത്ത് https://cvstatus.icmr.gov.in എന്ന ഡാറ്റാബേസില്‍ അറിയിക്കേണ്ടതാണ്. ഡാറ്റ അപ് ലോഡ് ചെയ്യുന്നതിനുള്ള ലോഗിന്‍ വിവരങ്ങള്‍ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ ഓരോ ലാബിനും നല്കും.
ഓരോ ലാബിനും ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ ഒരു രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കുന്നതാണ് . ഈ രജിസ്‌ട്രേഷന്‍ നമ്പര്‍ ഓരോ റിപ്പോര്‍ട്ടുകളിലും ലാബിനെ സംബന്ധിക്കുന്ന പരസ്യങ്ങളിലും കാണത്തക വിധത്തില്‍ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം.
ആരോഗ്യ മന്ത്രാലയം, ഇന്റഗ്രേറ്റഡ് ഡിസീസ് ഐഡന്റിഫൈഡ് സര്‍വയലന്‍സ് പ്രോഗ്രാം തുടങ്ങിയ തത്പര കക്ഷികള്‍ക്ക്
,സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട വ്യക്തികളെ കണ്ടത്തുന്നതിനും നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ഇന്റര്‍ഫേസ് ആപ്ലിക്കേഷന് പ്രോഗ്രാമിങ്ങ് വഴി പരിശോധനാ വിവരങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കണം.
ഇതിനായി aggarwal.n@icmr.gov.in എന്ന ഇ മെയിലിലേയ്ക്ക് ലാബിന്റെ പേര് , വിലാസം, നോഡല്‍ കോണ്‍ടാക്ടിന്റെ മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷ നല്കണം.
സാന്പിള്‍ സൂക്ഷിക്കുന്നതിനും നശിപ്പിക്കുന്നതിനുമുള്ള നയം
എല്ലാ കോവിഡ് -19 പോസിറ്റിവ് സാമ്പിളുകളും, പൂനെയിലെ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേയ്ക്ക് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മുന്‍ കരുതലോടു കൂടി മാറ്റേണ്ടതാണ്. നെഗറ്റിവ് സാമ്പിളുകള്‍ അവ ശേഖരിച്ച് ഒരാഴ്ച്ചയ്ക്കുള്ളില്‍ നശിപ്പിക്കാവുന്നതാണ്.
ഒരു സാമ്പിള്‍ പോലും മറ്റ് സ്ഥാപനങ്ങള്‍ക്ക് ഏതെങ്കിലും ആവശ്യത്തിനായി കൈമാന്‍ പാടില്ല.
പരിശോധന ചെലവ്:
സാമ്പിള്‍ പരിശോധനയ്ക്ക് പരമാവധി 4500 രൂപ മാത്രമെ ഈടാക്കാന്‍ പാടുള്ളു എന്ന് നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് ശുപാര്‍ശ ചെയ്യുന്നു. സംശയമുള്ളവരെ സ്‌ക്രീന്‍ ചെയ്യുന്നതിനുള്ള 1500 രൂപ, രോഗം ഉറപ്പാക്കുന്ന പരിശോധനയ്ക്കുള്ള 3000 രൂപ എന്നിവ ഉള്‍പ്പെടെയാണ് ഇത്. ദേശീയ പൊതുജനാരോഗ്യ മേഖലയില്‍ സംജാതമായിട്ടുള്ള ഈ അടിയന്തിര സാഹചര്യത്തില്‍ സൗജന്യ നിരക്കിലോ ഇളവ് നല്‍കിയോ
ഈ പരിശോധനകള്‍ നടത്തി കൊടുക്കുവാന്‍ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.
ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് സമയാ സമയങ്ങളില്‍ ഭേദഗതികള്‍ വരുത്തുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുന്നത് നിയമനടപടിയിലേക്ക് നയിക്കുന്നതാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?