അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 14, 2020
കോവിഡ് 19 പോലുള്ള വെല്ലുവിളികള്‍ക്കെതിരെ പോരാടുന്നതിന് വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ ക്ഷണിച്ച് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം. മന്ത്രാലയത്തിലെ ഇന്നവേഷന്‍ സെല്ലും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനും ഫോര്‍ജും ഇന്നവേഷ്യോക്യുറിസും സംയുക്തമായി ആരംഭിക്കുന്ന മെഗാ ഓണ്‍ലൈന്‍ ചാലഞ്ചായ 'സമാധാന്‍' നൂതനാശയങ്ങള്‍ നല്‍കാനുള്ള വിദ്യാര്‍ത്ഥികളുടെ ശേഷിയുടെ പരീക്ഷണവേദിയാകും.
കൊറോണ വൈറസ് മഹാമാരി പോലുള്ള ദുരന്തങ്ങളുടെ സമയത്ത് ഗവണ്‍മെന്റ് ഏജന്‍സികള്‍, ആരോഗ്യ സേവനദാതാക്കള്‍, ആശുപത്രികള്‍ തുടങ്ങിയവര്‍ക്ക് നടപ്പാക്കാവുന്ന ദ്രുത പരിഹാരങ്ങള്‍ ചാലഞ്ചില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദേശിക്കണം. ഇതിനു പുറമേ പൗരന്മാരെ ബോധവത്ക്കരിക്കാനും അവരെ പ്രചോദിപ്പിക്കാനും ഏതു വെല്ലുവിളിയും നേരിടാന്‍ പ്രാപ്തരാക്കാനുമുള്ള പ്രവര്‍ത്തനങ്ങളും 'സമാധാന്‍' ചാലഞ്ചിന്റെ ഭാഗമായി നടക്കും.
2020 ഏപ്രില്‍ 07 മുതല്‍ ചാലഞ്ചിനായി അപേക്ഷകള്‍ നല്‍കാം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2020 ഏപ്രില്‍ 14. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ മത്സരാര്‍ത്ഥികളുടെ പേരുകള്‍ 2020 ഏപ്രില്‍ 17ന് പ്രഖ്യാപിക്കും. ചുരുക്കപ്പട്ടികയില്‍പ്പെട്ട മത്സരാര്‍ത്ഥികള്‍ അവരുടെ എന്‍ട്രികള്‍ 2020 ഏപ്രില്‍ 18നും 23നും ഇടയിലായി നല്‍കണം. അവസാന ലിസ്റ്റ് 2020 ഏപ്രില്‍ 24ന് പുറത്ത് വിടുകയും ഓണ്‍ലൈന്‍ ജൂറി മത്സരവിജയികളെ ഏപ്രില്‍ 25ന് തീരുമാനിക്കുകയും ചെയ്യും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?