കരുത്തുറ്റ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് പ്രകാരമുള്ള പണം നൽകൽ വേഗത്തിലാക്കുന്നു

  • 13/04/2020

ന്യൂഡല്‍ഹി : ജൻധൻ അക്കൗണ്ടുകളും അക്കൗണ്ട് ഉടമകളുടെ മറ്റ് അക്കൗണ്ടുകളും ,മൊബൈല്‍ ഫോണ്‍ നമ്പറുകൾ, ആധാർ ( ജന്‍ധന്‍-ആധാര്‍-മൊബൈല്‍ (ജാം) എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു ഡിജിറ്റൽ പേയ്‌മെന്റ് പൈപ്പ്‌ലൈൻ നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്

താഴെ പറയുന്നവ ഉൾക്കൊള്ളുന്നതാണ് ഈ ഡിജിറ്റൽ സംവിധാനം :ഏ ഇ പി എസ്സ് (AePS)

ഭീം ആധാർ പേറൂപേ ഡെബിറ്റ് കാർഡുകൾ

യൂ പി ഐ

ബി ബി പി എസ്സ്

കൊവിഡ് 19മായി ബന്ധപ്പെട്ട ലോക് ഡൗണിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിന് ധനമന്ത്രി ശ്രീമതി നിര്‍മലാ സീതാരാമന്‍ മാർച് 26 ന് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പ്രകാരം മേൽ പറഞ്ഞ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം മുഖേന ഏപ്രിൽ 10 2020 വരെ 30 കോടിയിലധികം പേര്‍ 28,256 കോടി രൂപയുടെ സഹായം കൈപ്പറ്റിയതായി കേന്ദ്ര ധനകാര്യ മന്ത്രലയം അറിയിച്ചു.

Related News