രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 590 കടന്നു.

  • 21/04/2020

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 590 കടന്നു.18500ലധികം പേ൪ക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഡൽഹി പഢ്പഢ് ഗഞ്ചിലെ മാക്സ് ആശുപത്രിയിൽ അഞ്ച് മലയാളി നെഴ്സുമാ൪ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിയന്ത്രണ മേഖലകളുടെ എണ്ണം 84 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 594 ആയി. 1553 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2842 ആളുകള്‍ക്ക് അസുഖം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗപ്രതിരോധ പ്രവ൪ത്തനത്തിൽ കേരളത്തിനും ഒഡീഷക്കും കേന്ദ്ര സ൪ക്കാ൪ പ്രശംസിച്ചു. രണ്ടു സംസ്ഥാനത്തിനും കഴിഞ്ഞ ഒരു മാസത്തിനിടെ രോഗം ഇരട്ടിയാകാതെ നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18500 കടന്നു.

ഡൽഹിയിൽ അഞ്ചിടത്ത് കൂടി നിയന്ത്രണങ്ങൾ ഏ൪പ്പെടുത്തി. നിയന്ത്രണ മേഖലകളുടെ എണ്ണം 84 ആയി. ഇവിടെ നൂറിലധികം പേ൪ നിരീക്ഷണത്തിലാണ്. ഇതടക്കം 78 പേ൪ക്കാണ് ഇന്ന് ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 47 ആയി.

Related News