ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം. നഗരപരിധിക്ക് വെളിയില്‍ കടകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

  • 25/04/2020

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം. നഗരപരിധിക്ക് വെളിയില്‍ കടകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പഞ്ചായത്ത് പരിധിയില്‍ അവശ്യസര്‍വീസുകള്‍ അല്ലാത്ത കടകളും തുറക്കാനാണ് അനുമതി. ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയുടെ പരിധിയില്‍ ഇളവ് ബാധകമല്ല. നഗരപരിധിയ്ക്ക് വെളിയില്‍ ഷോപ്പ് ആന്റ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് പ്രകാരം പ്രവര്‍ത്തിക്കുന്ന എല്ലാ കടകള്‍ക്കും ഇളവ് ബാധകമാണ്. 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടൂള്ളൂ. ഇവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം ഷോപ്പിംഗ് മാളുകള്‍ തുറക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാളുകള്‍ക്കുള്ളിലെ കടകള്‍ക്കും തുറക്കാന്‍ അനുവാദമില്ല. അതേസമയം കടകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ആലോചിച്ച്‌ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ജാഗ്രത തുടരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Related News