ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15413 പേര്‍ക്ക് കൂടി കോവിഡ്; മരണം 306

  • 21/06/2020

ന്യൂദല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,413 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസം കൊണ്ട് ഇത്രയും അധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 4.10 ലക്ഷമായി ഉയര്‍ന്നു. കേന്ദ്രആരോഗ്യമന്ത്രാലയമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വെറും എട്ട് ദിവസം കൊണ്ട് മാത്രം 101,468 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.ആരോഗ്യമന്ത്രാലയത്തിലെ വിവരങ്ങള്‍ അനുസരിച്ച് 169,451 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 227756 പേര്‍ രോഗമുക്തരായി. ഇതുവരെ വൈറസ് ബാധ മൂലം മരിച്ചത് 13254 പേരാണ്.

Related News