ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ16922 കോവിഡ് രോഗികൾ

  • 25/06/2020

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു, കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്ക് കൂടി രോഗം ബാധിക്കുകയും 418 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 4,73,105 ആയി. 14894 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. നിലവില്‍ 1,86,514 പേരാണ് ഇന്ത്യയില്‍ ചികിത്സയിലുള്ളത്. 2,71,697 പേര്‍ രോഗമുക്തരായി.

രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും അതിവേഗം രോഗംപടരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ള എറ്റവും വലിയ വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്.

അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു. 95,527,099 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലോകത്ത് ഇതുവരെ 4,84,956 പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയില്‍ 24,63,271 പേര്‍ക്കും ബ്രസീലില്‍ 11,92,474 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. അഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ. റഷ്യയില്‍ ഇതുവരെ ആറ് ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ത്യ നാലാം സ്ഥാനത്താണ്.4,72,985 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം ബാധിച്ചത്.

Related News