ഇ. അഹമ്മദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു:

  • 01/03/2020

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം ഇ.അഹമ്മദ് സാഹിബ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ കെ.എം.സി.സി. ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി വൈസ് ചെയർമാനും മുൻ കേന്ദ്ര പ്രസിഡന്റുമായിരുന്ന കെ.ടി.പി.അബ്ദുറഹിമാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം ട്രഷറർ അബൂബക്കർ മൗലവി പ്രാര്ത്ഥന നടത്തി. പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷരീഫ് സാഗർ അനുസ്മരണ പ്രഭാഷണം നടത്തി. കർമ്മ മേഖലയിൽ ഇ.അഹമ്മദ് എങ്ങിനെയായിരുന്നുവെന്നു സാധാരണക്കാരായ പ്രവർത്തകരെ ബോധ്യപ്പെടുത്തുകയും അത്തരം പ്രവർത്തനങ്ങൾ ജീവിതത്തിൽ പകർത്തി സമൂഹത്തിനും സമുദായത്തിനും ഉപകാരപ്പെടുന്ന നേതൃത്വമാകാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂര്, എൻ.കെ. ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത് സെക്രട്ടറിമാരായ ടി.ടി.ഷംസു, റസാഖ് അയ്യൂർ, കണ്ണൂർ ജില്ലാ പ്രസിഡന്റ് എ.കെ. മഹ്മൂദ്  തുടങ്ങിയവർ സംബന്ധിച്ചു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി എഞ്ചി.മുഷ്താഖ് നന്ദിയും പറഞ്ഞു.

Related News