കൊറോണ വൈറസ് ബാധ 56 ആയി. കുവൈത്ത് അതീവ ജാഗ്രതയില്‍

  • 02/03/2020

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ 10 കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 56 ആയി.ആരോഗ്യ മ്രന്താലയം അ‌സി.അ‌ണ്ടർ സെക്രട്ടറി ബുധാനിയ അ‌ൽ മുദ്്ദഹഫും ഔദ്ദ്യോഹിക വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദും വാർത്താസമ്മേളനത്തിലാണ് ഇന്ന് പത്ത് കൊറോണ കേസുകൾ കൂടി സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച 56 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ പറഞ്ഞു. അണുബാധയേറ്റ മുഴുവൻ പേരും ഇറാനിൽ നിന്നും തിരിച്ചെത്തിയവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ .

Related News