ജലീബ്: സമ്പൂര്‍ന്ന ലോക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം പൊതുമരാമത്ത് മന്ത്രാലയത്തിന്റെ സഹകരണത്തോടെ അബ്ബാസിയയിലെ പ്രവേശന കവാടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് 22 മുതൽ രാജ്യത്ത് ഭാഗിക കർഫ്യൂ നിലവിലിരിക്കെയാണ് മന്ത്രിസഭ ജലീബിലും മഹബുള്ളയിലും സമ്പൂര്‍ന്ന ലോക് ഡൌണ്‍ നടപ്പിലാക്കിയത്. ലോക് ഡൌണ്‍ പ്രഖ്യാപിച്ചതിന്റെ സാഹചര്യത്തില്‍ ജലീബില്‍ നിന്നും മെഹ്ബൂലയിൽ നിന്നും തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുവാന്‍ ശ്രമിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ കമ്പനികൾ പ്രവർത്തിക്കുന്നത് കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ കനത്ത നിയന്ത്രണങ്ങൾക്ക് ഫലമില്ലാതാക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?