കുവൈത്തിലെ തൊഴിലാളികളില്‍ നാലിലൊന്നും ഗാര്‍ഹിക തൊഴിലാളികള്‍.

  • 14/05/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ ആകെ തൊഴിലാളികളുടെ എണ്ണത്തില്‍ 26 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണെന്ന് കണക്കുകള്‍. 2.8 ദശലക്ഷം വരുന്ന ആകെ കണക്കില്‍ 732,000 ഉം പ്രവാസികളാണ്.  കഴിഞ്ഞ വര്‍ഷം അവസാനം വരെ 732,000 പ്രവാസികള്‍ കുവൈത്തില്‍ ജോലി ചെയ്തിരുന്നു. 

ഏപ്രില്‍ ആയപ്പോഴേക്കും അത് 636,000 ആയി. നാല് മാസത്തിനുള്ളില്‍ 96,000 പേരാണ് കുറഞ്ഞത്. ഗാര്‍ഹിക തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണ്. ആകെ കണക്കെടുത്താല്‍ അതില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ 47 ശതമാനമാണ്. 343,335 ഇന്ത്യക്കാര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. 

അതില്‍ 71 ശതമാനം പുരുഷന്മാരും 29 ശതമാനം സ്ത്രീകളുമാണ്. രണ്ടാം സ്ഥാനത്ത് ഫിലിപ്പിയന്‍സാണ്. ആകെ കണക്കില്‍ 21.5 ശതമാനമാണ് ഫിലിപ്പിയന്‍സില്‍ നിന്നുള്ളത്. 0.6 ശതമാനം പുരുഷന്മാര്‍, 99.4 ശതമാനം സ്ത്രീകളില്‍ എന്നിങ്ങനെ ആകെ 157,602 പേര്‍ വരും ഫിലിപ്പിയന്‍സില്‍ നിന്നുള്ളവര്‍. 

ഇന്ത്യയും ഫിലിപ്പിയന്‍സും മാത്രം കൂട്ടിയാല്‍ ആകെ ഗാര്‍ഹിക തൊഴിലാളികളുടെ 68.5 ശതമാനം വരും. ഇന്ത്യക്കും ഫിലിപ്പിയന്‍സിനും പിന്നാലെ ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

Related News