കോവിഡ് പ്രതിസന്ധിയിലും കുവൈത്തിൽ നിന്നുള്ള പണമിടപാടുകളിൽ 20 ശതമാനം വർദ്ധന.

  • 15/05/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധികൾക്കിടയിലും കുവൈത്തിൽ നിന്ന് പണം അയക്കുന്നത് 2020ല്‍ ഉയർന്നതായി ലോക ബാങ്കിന്‍റെ റിപ്പോർട്ട്. മുന്‍വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20 ശതമാനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. എന്നാൽ, കുവൈത്തിൽ നിന്ന് ഫിലിപ്പിയൻസിലേക്ക് അയക്കുന്നതിൽ 2020 അവസാന പാദത്തിൽ അഞ്ച് ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ട്. 

കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് വിഭിന്നമായി ഖത്തറില്‍ നിന്നും യുഎഇയില്‍ നിന്നും പണം അയ്ക്കുന്നത് കുറഞ്ഞിട്ടുണ്ട്. 2020ൽ അമേരിക്കയാണ് ഏറ്റവും കൂടുതൽ പണമടയ്ക്കൽ സ്രോതസ്സായി തുടരുന്നത്. യുഎഇയും തുടർന്ന് സൗദി അറേബ്യയും റഷ്യയും തൊട്ടുപിന്നിലുണ്ട്.

Related News