കുവൈത്തിൽ 60 വയസ് കഴിഞ്ഞവര്‍ക്ക് അവരുടെ സര്‍വകലാശാല സര്‍ട്ടിഫിക്കേറ്റുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

  • 15/05/2021

കുവൈത്ത് സിറ്റി: വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനായി 60 വയസ് കഴിഞ്ഞവര്‍ക്ക് അവരുടെ സര്‍വകലാശാല സര്‍ട്ടിഫിക്കേറ്റുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. നേരത്തെ, തൊഴില്‍ വകുപ്പില്‍ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വകലാശാല ബിരുദം എന്നിവ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. 

സർട്ടിഫിക്കേറ്റുകൾക്ക് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അംഗീകാരം നൽകേണ്ടത് അത്യാവശ്യമാണ്. ഓട്ടോമാറ്റിക്ക് സംവിധാനത്തിലെ എല്ലാ ഫോമുകളും പൂരിപ്പിച്ച് ഒപ്പുകള്‍ എല്ലാം ശേഖരിക്കുകയും വേണം. 

സർട്ടിഫിക്കേറ്റ് അംഗീകരിച്ചുകഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കൽ നടപടിക്രമങ്ങളിൽ ഇത് രജിസ്റ്റർ ചെയ്യപ്പെടും. അതേസമയം, ഹൈസ്കൂള്‍ ഡിപ്ലോമ കൈവശമുള്ളവരും അതിൽ താഴെയുള്ളവരുമായ 60 വയസ് തികഞ്ഞവർക്ക് വർക്ക് പെർമിറ്റ് പുതുക്കൽ നിരോധനം തുടരുകയാണ്.

Related News