ഓക്സിജൻ ഐ എസ് ഓ ടാങ്കുകളുമായി ഇന്ത്യയുടെ വ്യോമസേന വിമാനം കുവൈത്തിൽ.

  • 15/05/2021

കുവൈത്ത് സിറ്റി:  ഐ എസ് ഓ ടാങ്കുകളുമായി ഇന്ത്യൻ എയർഫോഴ്സ് എയർക്രാഫ്റ്റ് IL76 കുവൈത്തിലെത്തി. കാലിയായ  ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ISO ടാങ്കുകൾ കുവൈത്തിൽ എത്തിക്കുന്നതിനായി ആണ് വിമാനം എത്തിയത്. ഈ ടാങ്കുകളിൽ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ നിറച്ചതിനുശേഷം  കപ്പൽമാർഗ്ഗം  തിരികെ ഇന്ത്യയിലേക്ക് എത്തിക്കും. 

ഇന്ത്യയ്ക്കുള്ള കുവൈത്തിന്റെ സഹായമായി നൽകുന്ന   മെഡിക്കൽ സപ്ലൈയ്സിന്റെ ഭാഗമായി   ഇന്ത്യൻ നേവി കപ്പലുകളിൽ ഐ‌എസ്ഒ ടാങ്കുകൾ നേരത്തെ അയച്ചിരുന്നു. കുവൈത്തിന്റെ  പിന്തുണ തുടരുന്നതിനാൽ ടാങ്കുകൾ വീണ്ടും നിറച്ച് ഇന്ത്യയിലേക്ക് അയയ്ക്കും.

Related News