കുവൈത്ത് വിമാനത്താവളത്തിന് പ്രതിമാസം 1.2 ദശലക്ഷം യാത്രക്കാരെയും 193 ദശലക്ഷം ദിനാറും നഷ്ടം.

  • 15/05/2021

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന്‍റെ നടത്തിപ്പിന് സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും നിയന്ത്രണങ്ങള്‍ നീക്കുന്നതിന് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നും ഫെഡറേഷന്‍ ഓഫ് കുവൈത്തി ടൂറിസം ആന്‍ഡ് ട്രാവല്‍ ബ്യൂറോസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ മുത്തൈരി ആവശ്യപ്പെട്ടു. 

പ്രതിമാസം 1.2 ദശലക്ഷം യാത്രക്കാരെയാണ് ട്രാവല്‍ ആൻഡ് ടൂറിസവുമായി ബന്ധപ്പെട്ട് വിമാനത്തവാളത്തിന് നഷ്ടം വരുന്നത്. 2019ല്‍ 15.5 മില്യണ്‍ യാത്രക്കാരാണ് ഉണ്ടായിരുന്നത്. പ്രതിമാസം ടിക്കറ്റ് വില്‍പ്പനയില്‍ മാത്രം 193 മില്യണ്‍ ദിനാറുകളുടെ നഷ്ടമാണുള്ളത്. 

പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനുമുള്ള ഫീസ് തുടങ്ങിയവ കൂടി വരുമ്പോള്‍ നഷ്ടക്കണക്ക് ഇനിയും കൂടും. വാക്സിനേഷന്‍ നടപടികളുടെ പുരോഗതിയില്‍ നിന്ന് ഇതുവരെ പ്രയോജനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News