മോസ്റ്റ് വാണ്ടഡ് ലബനീസ് മയക്കുമരുന്ന് വ്യാപാരി കുവൈത്തിൽ പിടിയിൽ.

  • 15/05/2021

കുവൈറ്റ് സിറ്റി :  കുപ്രസിദ്ധ ലബനീസ്  മയക്കുമരുന്ന്  വ്യാപാരി കുവൈത്തിൽ പിടിയിൽ. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് ലബനീസ് മയക്കുമരുന്ന് വ്യാപാരിയായ ഹുസൈൻ സുവൈറ്ററിനെ കഴിഞ്ഞ ദിവസം  ജാബ്രിയയിൽ വച്ച് അറസ്റ്റ് ചെയ്തത്. മകനോടൊപ്പമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.  

കുവൈത്തിലേക്കും ഗൾഫിലേക്കുമുള്ള  മയക്കുമരുന്ന് കള്ളക്കടത്തിൽ ഏർപ്പെട്ട ഏറ്റവും അപകടകാരിയായ ഹുസൈൻ സുവൈറ്ററിനെ 90 വർഷം തടവിന് ശിക്ഷിക്കുകയും അന്താരാഷ്ട്ര ഇന്റർപോൾ പട്ടികയിൽ ഉൾപ്പെടുത്തുകയും  ചെയ്തിരുന്നു. 

പിടികൂടിയത് ലെബനൻ അധികൃതർ അന്യോഷിക്കുന്ന നോഹ സുവൈറ്ററിന്റെ അനന്തരവനാണെന്നും ഇയാൾ അന്താരാഷ്ട്ര തലത്തിലെ പിടികിട്ടാപ്പുള്ളിയാണെന്നും  സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

Related News