ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുവൈത്തിലെ തെരുവുകളിൽ കാർ മാർച്ച്.

  • 15/05/2021

കുവൈറ്റ് സിറ്റി : പലസ്തീനിലെ ജനതയോട്  ഐക്യദാർഢ്യം  പ്രകടിപ്പിച്ച് കുവൈത്തിലെ തെരുവുകളിൽ കാർ മാർച്ച് നടത്തി . ഫലസ്തീൻ ജനതയുടെയും അൽ-അക്സാ പള്ളിയുടെയും സ്ഥിരതയ്ക്കും പിന്തുണയ്ക്കും വേണ്ടി ഒരു കൂട്ടം പ്രവർത്തകർ കാർ റാലി സംഘടിപ്പിക്കുകയും  ആക്രമണത്തെ അപലപിക്കുകയും ചെയ്തു. 

മുന്നറിയിപ്പിനെത്തുടർന്ന്  സുരക്ഷാ മന്ത്രാലയം  ഗൾഫ് സ്ട്രീറ്റിൽ "മറീന ക്രസന്റ്" പ്രവേശന കവാടങ്ങൾ നേരത്തെ അടച്ചതിനാൽ സാൽമിയ അമേരിക്കൻ സർവകലാശാലയുടെ പാർക്കിംഗ് സ്ഥലങ്ങളിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.  

ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം  പ്രകടിപ്പിച്ച് പ്രവർത്തകർ ആഹ്വാനം ചെയ്ത കാർ മാർച്ചിൽ പങ്കെടുത്തവരിൽ ചിലരെ പോലീസ് സ്റ്റേഷനിൽ വിളിപ്പിക്കുകയും ചെയ്തു.  പ്രകടനങ്ങൾ  നടത്തുന്നതിനുള്ള നിയമങ്ങളും വ്യവസ്ഥകളും നിയന്ത്രണങ്ങളും, അല്ലെങ്കിൽ ആരോഗ്യ അധികാരികളുടെ നിർദ്ദേശങ്ങൾക്ക് പുറമെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അംഗീകാരം നേടേണ്ടതുണ്ട്. രാജ്യത്ത് പുതിയ കൊറോണ വൈറസ് പടരുന്നതിനെ പ്രതിരോധിക്കാൻ നിലവിൽ ഒത്തുചേരലുകൾ  നിരോധിച്ചിരിക്കുകയാണെന്നും , ഏതെങ്കിലും ഒത്തുചേരൽ നടത്തുന്നതിന്  ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്ന് മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

മാർച്ചുകളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നതിന് വിദേശികളെ വിലക്കിയിട്ടുണ്ടെന്നും അതിനാൽ ഇന്നത്തെ മാർച്ചിൽ പങ്കെടുക്കുന്നവർക്ക് ഭാവിയിൽ ഏതെങ്കിലും ഒത്തുചേരലുകളിൽ പങ്കെടുക്കേണ്ടിവന്നാൽ നാടുകടത്തൽ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുമെന്നും പൗരന്മാരോടും താമസക്കാരോടും നിയമങ്ങൾ പൂർണമായി പാലിക്കണമെന്നും മന്ത്രാലയം  പറഞ്ഞു. 

Related News