ഇസ്രായേല്‍ വ്യോമാക്രമണം; ഗാസയിലെ കുവൈത്ത് ടെലവിഷന്‍ ഓഫീസ് അടങ്ങുന്ന കെട്ടിടം തകര്‍ന്നു.

  • 16/05/2021

ഗാസ: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുവൈത്ത് ടെലിവിഷന്‍ ഉള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം തകര്‍ന്നു. ഇസ്രായേല്‍ എയര്‍ ഫോഴ്സിന്‍റെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണത്തിലാണ് അല്‍ ജലാ ടവര്‍ തകര്‍ന്നു വീണത്. 

ആക്രമണത്തിന് ഒരു മണിക്കൂർ മുൻപ് തനിക്ക് ഫോൺ കോൾ വന്നെന്നും എത്രയും പെട്ടന്ന്  കെട്ടിടമൊഴിപ്പിക്കാൻ ഇസ്രായേൽ ഇന്റലിജൻസ് വകുപ്പ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയെന്നും ജലാ ടവർ ഉടമ ജാവദ് മെഹ്ദി പറഞ്ഞു.

എഎഫ്പിക്ക് ലഭിച്ച ശബ്ദ രേഖ പ്രകാരം ഒരു 10 മിനുട്ട് സമയം കൂടി തനിക്ക് അധികം അനുവധിക്കൂ ജേർണലിസ്റ്റുകൾക്ക് അവരുടെ സാധന സാമഗ്രികൾ എടുക്കാനുണ്ട് എന്ന് ഉടമ ഉദ്യോഗസ്ഥനോട് അപേക്ഷിക്കുന്നുണ്ട്.എന്നാൽ ഇസ്രായേൽ ഉദ്യോഗസ്ഥൻ അതിന് സമ്മതം മൂളിയില്ല. അതേസമയം ഇതിനുള്ളിൽ കെട്ടിടത്തിലുളളവരെ ഒഴിപ്പിക്കാനായതിനാൽ ആളപായമില്ല

അല്‍ ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ഓഫീസുകളാണ് തകര്‍ത്തത്. സമീപമുള്ള കെട്ടിടങ്ങള്‍ക്കും സ്വകാര്യ ഫ്ലാറ്റുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള ആക്രമണമെന്നാണ് വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്.

Related News