ഒരു മാസത്തിനുള്ളില്‍ വിമാനത്താവളം പൂര്‍ണതോതില്‍ തുറക്കാന്‍ പദ്ധതിയിട്ട് കുവൈത്ത്

  • 16/05/2021

കുവൈത്ത് സിറ്റി: ഒരു മാസത്തിനുള്ളില്‍ കുവൈത്തിലെ പോര്‍ട്ടുകളും വിമാനത്താവളവും പൂര്‍ണ തോതില്‍ തുറക്കാന്‍ പദ്ധതിയിടുന്നു. ഉപ പ്രധാനമന്ത്രിയും കൊവിഡ് ചുമതലയുള്ള ഉന്നത കമ്മിറ്റിയുടെ ചെയര്‍മാനുമായ ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

പൗരന്മാരുടെയും പ്രവാസികളുടെ ആരോഗ്യം സംരക്ഷിച്ച് കൊണ്ട് തന്നെ രാജ്യം ക്രമേണ സാധാരണ നിലയിലേക്ക് എത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത കമ്മിറ്റി മറ്റ് തീരുമാനങ്ങള്‍ ഉടന്‍ തന്നെ അംഗീകരിക്കും. 

ടൂറിസം ഉടന്‍ ആരംഭിക്കുന്നതിനായി ആരോഗ്യ മന്ത്രിയും കോ ഓപ്പറേഷന്‍ കൗണ്‍സില്‍ മന്ത്രിമാരും തമ്മില്‍ അടുത്ത ആഴ്ച തന്നെ ചര്‍ച്ച നടത്തും. വിമാനത്താവളവും പോര്‍ട്ടുകളും തുറക്കുക എന്നത് തന്നെയാണ് ലക്ഷ്യം. പക്ഷേ അതിനായി ചില തയാറെടുപ്പുകളും നടപടികളും പൂര്‍ത്തിയാക്കണം, അത് ഒരു മാസത്തിനുള്ളില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News