ഇന്ത്യയിലേക്കുള്ള ഓക്സിജനുമായി ഐഎന്‍എസ് ഷര്‍ദുല്‍ കുവൈത്തില്‍ നിന്ന് പുറപ്പെട്ടു.

  • 16/05/2021

കുവൈത്ത് സിറ്റി: ഇന്ത്യയിലേക്ക് ഓക്സിജനുമായി നാവിക സേനയുടെ ഐഎന്‍എസ് ഷര്‍ദുല്‍ കുവൈത്തില്‍ നിന്ന് പുറപ്പെട്ടു. 210 മെട്രിക്ക് ടണ്‍ ദ്രാവക മെഡിക്കല്‍ ഓക്സിജനും 1200 ഓക്സിജന്‍ സിലിണ്ടറുകളുമായാണ് കപ്പല്‍ യാത്രതിരിച്ചത്. 

അതേസമയം, 75 മെട്രിക് ടൺ ദ്രാവക മെഡിക്കൽ ഓക്സിജനും 1000 ഓക്സിജൻ സിലിണ്ടറുകളുമായി എം വി ക്യാപ്റ്റന്‍ കെറ്റിമാന്‍ ഷിപ്പ് ഇന്നലെ മുംബൈ പോര്‍ട്ടില്‍ എത്തിയിരുന്നു. ചരിത്രപരമായി കെട്ടുറപ്പുള്ള സൗഹൃദങ്ങള്‍ മുന്നോട്ട് പോകുന്നു എന്നാണ് കപ്പല്‍ എത്തിയ ശേഷം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചത്. 

കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് അദ്ദേഹം നന്ദി അറിയിച്ചു. കുവൈത്തിലെ ഇന്ത്യന്‍ എംബസിയും സമാനമായ പ്രതികരണമാണ് നടത്തിയത്. 
ഇതിനിടെ, ശൂന്യമായ ടാങ്കുകളുമായി ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ എയര്‍ക്രാഫ്റ്റ് ഐഎല്‍ 76 കുവൈത്തില്‍ എത്തിയിട്ടുണ്ട്. നിലവില്‍ കടല്‍മാര്‍ഗവും ആകാശ മാര്‍ഗവും ഇന്ത്യയിലേക്ക് കുവൈത്ത് ഓക്സിജന്‍ അയക്കുന്നുണ്ട്.

Related News