കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കര്‍ ഫോണില്‍ സംസാരിച്ചു.

  • 16/05/2021

കുവൈത്ത് സിറ്റി: കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് സുഗമമായി ഓക്സിജന്‍ എത്തിച്ചതില്‍ കുവൈത്തിന് നന്ദി അറിയിച്ച് ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസര്‍ മുഹമ്മദ് അല്‍ സബാഹിനെ ഫോണില്‍ വിളിച്ചാണ് ഇന്ത്യ കുവൈത്തിന്‍റെ സഹായത്തെ എത്രത്തോളം വിലമതിക്കുന്നുവെന്ന് അറിയിച്ചത്. 

ട്വിറ്ററിലൂടെ ജയശങ്കര്‍ ഫോണ്‍ സംഭാഷണം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചു. അതേസമയം, ഈ ദുഷ്കര സാഹചര്യത്തില്‍ നിന്ന് കരകയറാന്‍ ഇന്ത്യക്കൊപ്പം ഉണ്ടാകുമെന്നും എല്ലാ സഹായങ്ങളും ഇതിനായി നല്‍കുമെന്നും കുവൈത്തിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

Related News