സ്വദേശി യുവതിയുടെ കൊലപാതകം; കേസ് മാറ്റിവെച്ചു.

  • 16/05/2021

കുവൈത്ത് സിറ്റി: കുവൈത്തി സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ വിചാരണ മാറ്റിവെച്ചു. സാക്ഷിമൊഴിക്കായി അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്താനായാണ് കേസ് മാറ്റിവച്ചത്.

 രാജ്യത്തെ ആകെ നടുക്കിയ കുറ്റകൃത്യം നടന്നിട്ട് ഇപ്പോൾ 24  ദിവസം പിന്നിട്ടു. റമദാൻ സമയത്ത് മകളുടെ മുന്നിൽ വച്ചാണ് ഫറാ അക്ബർ എന്ന സ്ത്രീയെ പ്രതി കൊലപ്പെടുത്തിയത്.

 എന്നാൽ താൻ കൊല നടത്തിയിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞു. പ്രതിക്ക് വധശിക്ഷ വിധിക്കണമെന്നും താത്കാലികമായി 5000 കുവൈത്തി ദിനാർ നഷ്ടപരിഹാരമായി നൽകണവുമെന്നാണ് വാദിഭാഗത്തിൻ്റെ ആവശ്യം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് ഈ സംഭവത്തിന് ശേഷം രാജ്യത്ത് ഉയർന്നിട്ടുള്ളത്.

Related News