ജഹ്‌റയിൽ കൊമേർഷ്യൽ ബിൽഡിങ്ങിൽ തീപിടുത്തം. രണ്ട് മരണം.

  • 16/05/2021

കുവൈറ്റ് സിറ്റി :  ജഹ്‌റയിൽ കൊമേർഷ്യൽ ബിൽഡിങ്ങിൽ ഇന്നുരാവിലെയുണ്ടായ  തീപിടുത്തത്തിൽ രണ്ടു പേർ മരണപ്പെട്ടു.   അഗ്നിശമന സേനാ സംഘങ്ങൾ അപകട സ്ഥലത്തെത്തി തീയണക്കുകയും ബിൽഡിങ്ങിൽ കുടുങ്ങുയ അഞ്ചുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. തുടർ പരിശോധനയിലാണ് രണ്ടു പേർ  പുക ശ്വസിച്ചു മരണപ്പെട്ടതായി കണ്ടെത്തിയത് . അപകടസ്ഥലത്ത് അന്വേഷണ സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചു.

Related News