ഗസാലി റോഡിൽ നിന്നും അബ്ബാസിയയിലേക്കുള്ള പുതിയ എക്സിറ്റ് തുറന്നു.

  • 16/05/2021

കുവൈത്ത് സിറ്റി : ഗസാലി റോഡിൽ നിന്ന് ജലീബ് അൽ-ഷുയൂഖിലേക്കുള്ള പുതിയ എക്സിറ്റ്  തുറന്നതായി അധികൃതര്‍ അറിയിച്ചു. റോഡു വികസനവുമായി ബന്ധപ്പെട്ട് നിരവധി പാതകളുടെ പണികളാണ് കുവൈത്തില്‍ പൂര്‍ത്തിയാകുന്നത്. 900 മീറ്റര്‍ ദൂരം വരുന്ന പുതിയ എക്സിറ്റില്‍  നാല് വരി പാതയും ഇരു ഭാഗത്തുമായി സേഫ്റ്റി ലൈനുകളും ക്രമീകരിച്ചിട്ടുണ്ട്. പുതിയ എക്സിറ്റ് വരുന്നതോടെ ഗസാലി റോഡിൽ നിന്ന് അബ്ബാസിയയിലേക്കും ആറാം നമ്പര്‍ റോഡിലേക്കും വിമാനത്താവളത്തിലേക്കും കുവൈറ്റ് സിറ്റിയിലേക്കും പ്രവേശിക്കുന്നത് എളുപ്പമാകും. അബ്ബാസിയയിലെ രൂക്ഷമായ  ഗതാഗത കുരുക്കിന് ഒരു പരിധി വരെ ശമനമാകുവാന്‍ പുതിയ എക്സിറ്റിലൂടെ കഴിയുമെന്നാണ് കരുതപ്പെടുന്നത്. 

രാജ്യത്തെ റോഡുകളില്‍ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കുന്ന വിവധ പദ്ധതികള്‍ നടന്നു വരികയാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലെ പ്രധാന ഭാഗമായാണ് റോഡ്‌ വികസനത്തിന്‌ തുടക്കമിട്ടതെന്നും പുതിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ ട്രാഫിക് കുരുക്കിന് ഒരു പരിധിവരെ ആശ്വാസമാകുമെന്നും അധികൃതര്‍ അറിയിച്ചു. കുവൈത്ത് വിഷന്‍ 2035 ന്‍റെ ഭാഗമായി 1.65 ബില്ല്യൺ ചെലവ് പ്രതീക്ഷിക്കുന്ന ചെറുതും വലുതുമായ 74 അടിസ്ഥാന വികസന പദ്ധതികളാണ് പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌ & ട്രാന്‍സ്പോര്‍ട്ടേഷന് കീഴില്‍ നടന്നുവരുന്നത്. 

Related News