ആയുഷ് ഇൻഫർമേഷൻ സെല്‍ ഉല്‍ഘാടനം ചെയ്യുന്നു

  • 16/05/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ ആയുഷ് ഇൻഫർമേഷൻ സെല്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച മെയ് 21 ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ ഇൻഫർമേഷൻ സെല്ലിന്‍റെ ഉല്‍ഘാടനം ആയുഷ് മന്ത്രാലയ സെക്രട്ടറി വൈദ്യ രാജേഷ് കോട്ടെച്ച നിര്‍വ്വഹിക്കുമെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു. ഉല്‍ഘാടനത്തോടപ്പം അന്താരാഷ്ട്ര യോഗാ ദിനവും സംഘടിപ്പിക്കും.സൂം ഓണ്‍ലൈന്‍ (https://zoom.us/j/92794135807?pwd=Mm95b2ZpeGdsSDVnV3F6S0RmK1VwZz09 ) വഴി നടക്കുന്ന  കുവൈത്തിലെ എല്ലാ ഇന്ത്യൻ പൗരന്മാരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഇന്ത്യന്‍ എംബസ്സി അഭ്യര്‍ഥിച്ചു. പരിപാടിയുടെ തത്സമയ സംപ്രേഷണം എംബസ്സി വെബ്സൈറ്റിലും സോഷ്യല്‍ മീഡിയായിലുമുണ്ടാകുമെന്നും  എംബസ്സി അധികൃതര്‍ പറഞ്ഞു. 

Related News