ഓക്സ്ഫഡ് വാക്സിന്‍ മൂന്നാം ബാച്ച് ഈ മാസം കുവൈത്തിലെത്തും.

  • 17/05/2021

കുവൈത്ത് സിറ്റി: ഓക്സഫഡ് വാക്സിന്‍റെ മൂന്നാം ബാച്ച് ഈ മാസം കുവൈത്തിലെ ഒരു പ്രാദേശിക ഏജന്റ് വഴി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വാക്സിന്‍ സ്വീകരിക്കാന്‍ ഉള്ളവര്‍ക്കുള്ള അറിയിപ്പ് ലഭിക്കും.  

നാല് മാസത്തിന്‍റെ ഇടവേളയില്‍ രണ്ട് ഡോസുകള്‍ ലഭ്യമാക്കും. കാനഡ, തുര്‍ക്കി, സ്പെയിന്‍, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ അനവധി രാജ്യങ്ങള്‍ ഇപ്പോള്‍ നാല് മാസത്തിന്‍റെ ഇടവേളയിലാണ് രണ്ട് ഡോസുകള്‍ നല്‍കുന്നത്. 

ആദ്യ ഡോസ് ലഭിച്ച ശേഷം സ്വീകരിക്കുന്നയാള്‍ക്ക് രോഗ പ്രതിരോധശേഷി കൈവരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് നാല് മാസം വരെ നിലനില്‍ക്കുകയും ചെയ്യും. രോഗപ്രതിരോധ ശേഷി നിലനിൽക്കുന്നതിന് രണ്ടാം ഡോസ് നല്‍കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Related News