ഐഎംഎ മുൻ അധ്യക്ഷനും പത്മശ്രീ ജേതാവുമായിരുന്ന ഡോ. കെ.കെ.അഗർവാൾ കൊറോണ ബാധിച്ച് അന്തരിച്ചു

  • 18/05/2021

ന്യൂ ഡെൽഹി: ഐഎംഎ മുൻ അധ്യക്ഷനും പത്മശ്രീ ജേതാവുമായിരുന്ന ഡോ. കെ.കെ.അഗർവാൾ (62) അന്തരിച്ചു. കൊറോണ ബാധിച്ച് ഡെൽഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് അന്ത്യം. 

ഹൃദ്രോഗ വിദഗ്ധനായിരുന്ന ഡോക്ടര്‍ അഗര്‍വാള്‍ ഹാര്‍ട്ട് കെയര്‍ ഫൌണ്ടേഷന്‍റെ തലവനായിരുന്നു. 2010ലാണ് രാജ്യം പത്മ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചത്. 

കൊറോണ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിരവധി ബോധവല്‍ക്കരണ വീഡിയോകള്‍ അദ്ദേഹം ചെയ്തിരുന്നു. ഫെബ്രുവരിയില്‍ ഡോക്ടര്‍ അഗര്‍വാള്‍ കൊറോണ വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചിരുന്നു. 

Related News