ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗത്തിന് സിംഗപ്പൂർ വകഭേദം കാരണമായേക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി; എതിർപ്പ് വ്യക്തമാക്കി സിംഗപ്പൂർ

  • 19/05/2021

ന്യൂ ഡൽഹി: ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗത്തിന് സിംഗപ്പൂരിൽ അതീവ ഗുരുതരമായ പുതിയ കൊവിഡ് വകഭേദം കാരണമായേക്കുമെന്ന ഡൽഹി മുഖ്യമന്ത്രിയുടെ ട്വീറ്റിനെതിരെ സിംഗപ്പൂർ. വിഷയത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ച് സിംഗപ്പൂർ എതിർപ്പ് വ്യക്തമാക്കിയതായി വിദേശകാര്യമന്ത്രാലയ വക്താവ് വിശദമാക്കി.

കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയും സിംഗപ്പൂരം ശക്തരായ പങ്കാളികൾ ആണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിശദമാക്കി. രാജ്യത്തിനുള്ള ഓക്സിജൻ വിതരണത്തിനായി ലോജിസ്റ്റിക് ഹബ്ബായുള്ള സിംഗപ്പൂരിൻറെ പ്രവർത്തനത്തിന് അഭിനന്ദനം. ദീർഘകാലത്തേക്കുള്ള സുദൃഡമായ ബന്ധങ്ങളിൽ തകരാറ് വരുന്ന രീതിയിൽ ഉത്തരവാദിത്തമില്ലാതെ പ്രതികരിക്കുന്നവർ ശ്രദ്ധിക്കണമെന്നും എസ് ജയശങ്കർ ട്വീറ്റ് ചെയ്തു.

സിംഗപ്പൂരിൽ അതീവ ഗുരുതരമായ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായും ഇന്ത്യയിൽ മൂന്നാംതരംഗത്തിന് അത് കാരണമായേക്കാമെന്നുമായിരുന്നു അരവിന്ദ് കേജ്‌രിവാൾ കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകിയത്. സിംഗപ്പൂർ വകഭേദം കുട്ടികളെ അതീവ മാരകമായി ബാധിക്കുമെന്നാണ് പറയപ്പെടുന്നതെന്നും സിംഗപ്പൂരിൽ നിന്നുള്ള വിമാന സർവീസ് റദ്ദാക്കണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു.

Related News