ദേശ വിരുദ്ധ പരമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പ്രതികള്‍ അറസ്റ്റില്‍

  • 19/05/2021

കുവൈത്ത് സിറ്റി :  ദേശ വിരുദ്ധ പരമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അനധികൃത താമസക്കാരായ രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തു.  വ്യാജ അക്കൗണ്ടുകളിലൂടെ പ്രതികൾ വ്യക്തികളെ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾ അടക്കമുള്ള  സൈബർ പരാതികൾക്കെതിരെ കർശന ശിക്ഷയാണ് കുവൈത്ത് നല്‍കുന്നത്. സൈബര്‍ നിയമമനുസരിച്ച് മറ്റുള്ളവരെ അപമാനിക്കുന്ന സന്ദേശങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുക, അവ ഷെയർ ചെയ്യുക , കമന്റ് ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. പ്രതികളുടെ കയ്യില്‍ നിന്നും കമ്പ്യൂട്ടറുകൾ, പോർട്ടബിൾ ഹാർഡ് ഡ്രൈവുകൾ എന്നിവ പിടിച്ചിടുത്തതായി പോലീസ് അറിയിച്ചു. 

അതിനിടെ  2021 ന്‍റെ ആദ്യ പാദത്തിൽ 750 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ അബ്ദുൽ അസീസ് അൽ മുത്തവ വെളിപ്പെടുത്തി. 2020 ൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട  സൈബർ ക്രൈം കേസുകളുടെ എണ്ണം 3,300 ആണെന്നും 2019 ൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 4,550 ആണെന്നും അദ്ദേഹം പറഞ്ഞു. 

Related News