കുവൈത്തില്‍ എത്തുന്നവരുടെ ക്വാറന്‍റീനില്‍ ഇളവ്.

  • 19/05/2021

കുവൈത്ത് സിറ്റി: രാജ്യം അംഗീകരിച്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡില്‍ നിന്ന് മുക്തി നേടി 90 ദിവസം കഴിയാത്തവര്‍ക്കും ഇനി കുവൈത്തില്‍ എത്തുമ്പോള്‍ ക്വാറന്‍റീന്‍ ആവശ്യമില്ല. രാജ്യത്ത് പ്രവേശിക്കുന്നതിന് മൂന്ന് ദിവസം മുമ്പുള്ള പിസിആര്‍ നെഗറ്റീവ് പരിശോധന ഫലം മാത്രം മതിയാകുമെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. 

അതേസമയം, വാക്സിന്‍ സ്വീകരിക്കാത്ത പൗരന്മാരെ രാജ്യത്തിന് പുറത്തേക്കുള്ള യാത്രയില്‍ നിന്ന് വിലക്കിയ നടപടിയില്‍ നിന്ന് ആരോഗ്യ കാരണങ്ങള്‍ കൊണ്ട് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാന്‍ സാധിക്കില്ല എന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ സര്‍ട്ടിഫിക്കേറ്റ് ഉള്ള പൗരന്മാര്‍ക്ക് ഇളവുണ്ടാകും. ആരോഗ്യ മന്ത്രാലയത്തിന്‍റെ സര്‍ട്ടിഫിക്കേറ്റ് കൈവശമുള്ള ഗര്‍ഭിണികള്‍ക്കും ഈ ഇളവ് ലഭിക്കും.

Related News