കൊവിഡ് രണ്ടാം തരംഗത്തെ അതിവേഗം കീഴടക്കി കുവൈത്ത്.

  • 20/05/2021

കുവൈത്ത് സിറ്റി: രാജ്യത്ത് തുടരുന്ന വാക്സിനേഷന്‍ പ്രക്രിയയുടെ ഫലം ലഭിച്ച് തുടങ്ങിയതായി പ്രതിരോധ കുത്തിവയ്പ്പിന് നേതൃത്വം നല്‍കുന്ന കമ്മിറ്റിയിലെ അംഗങ്ങള്‍ വ്യക്തമാക്കി. പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലുളള കുറവും ഒപ്പം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരെയും അടിസ്ഥാനമാക്കിയാണ് ഈ വിശദീകരണം. 

കൊവിഡ് രണ്ടാം തരംഗത്തെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ അതിവേഗം കീഴടക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നടപടികള്‍ കൊണ്ട് സാധിച്ചു. വാക്സിനേഷന്‍ ക്യാമ്പയിനുകളില്‍ വലിയ സഹകരണമാണ് ഉണ്ടായത്. അതിപ്പോള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലായാലും ഫീല്‍ഡ് ക്യാമ്പയിനുകളിലും വര്‍ക്ക് സൈറ്റുകളിലുമെല്ലാം അങ്ങനെ തന്നെയായിരുന്നു. 

രോഗബാധയെ നിയന്ത്രിച്ചതില്‍ ഇത് വലിയൊരു പങ്ക് വഹിച്ചതായി വിദഗ്ധര്‍ പറഞ്ഞു. രോഗം പടരുന്നത് കുറച്ചത് കൂടാതെ സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനും വാക്സിനേഷന്‍ സഹായിച്ചു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന 90 ശതമാനം പേരും വാക്സിന്‍ സ്വീകരിക്കാത്തവരാണ്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ ഇല്ലെന്ന് തന്നെ പറയാം.

Related News