ഫൈസർ വാക്‌സിൻ റഫ്രിജറേറ്ററിൽ ഒരു മാസംവരെ സൂക്ഷിക്കാം

  • 20/05/2021

വാഷിങ്ടൺ: ഫൈസർ- ബയോൺടെക്ക് കൊറോണ വാക്‌സിൻ റഫ്രിജറേറ്ററിൽ ഒരുമാസംവരെ സൂക്ഷിക്കാമെന്ന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. ഫൈസർ സമർപ്പിച്ച വിവരങ്ങൾ അവലോകനം ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം .

2-8 ഡിഗ്രി സെൽഷ്യസിൽ റെഫ്രിജറേറ്ററിൽ വാക്‌സിൻ വയലുകൾ ഒരുമാസം വരെ സൂക്ഷിക്കാം. നേരത്തേ ഇതേ താപനിലയിൽ അഞ്ചുദിവസം സൂക്ഷിക്കുന്നതിന് മാത്രമാണ് അനുമതി നൽകിയിരുന്നത്. ഒരുമാസം വരെ സൂക്ഷിക്കാമെന്ന പുതിയ തീരുമാനം കൂടുതൽ പേർക്ക് വാക്‌സിൻ ലഭ്യമാകുന്നതിന് സഹായകമാകുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത് .

അതെ സമയം തിങ്കളാഴ്ച യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും വാക്‌സിൻ ഒരുമാസത്തോളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് അനുമതി നൽകിയിരുന്നു. വാക്‌സിൻ സംഭരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ ഫെബ്രുവരിയിൽ തന്നെ എഫ്ഡിഎ ഇളവുവരുത്തിയിരുന്നു. 

Related News