വിസ കാലാവധി കഴിയുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് താൽക്കാലിക താമസ അനുമതി നല്‍കും.

  • 11/04/2020

കുവൈത്ത് സിറ്റി: കോവിഡ്-19 പ്രതിരോധ നടപടികളുടെ പാശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിയവര്‍ക്കും വിസ പുതുക്കാന്‍ സാധികാത്ത വിദേശികള്‍ക്കും ആർട്ടിക്കിൾ 14 അനുസരിച്ച് 3 മാസത്തേക്ക് താൽക്കാലിക റെസിഡൻസി വിസ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. കൊറോണ ഭീഷണിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി അടഞ്ഞു കിടക്കുകയാണ്. വിസ കാലാവധി അവസാനിക്കുന്നവര്‍ക്കും തീര്‍ന്നവര്‍ക്കും സാങ്കേതിക കാരണങ്ങളാല്‍ വിസ പുതുക്കാൻ കഴിയാത്തവര്‍ക്കും 3 മാസത്തേക്ക് താൽക്കാലികമായി വിസ നീട്ടാൻ കഴിയും. നേരത്തെ വിമാസ സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരുടെ വിസ കാലാവധി നീട്ടി നല്‍കുവാന്‍ തീരുമാനിച്ചിരുന്നു. സന്ദർശക വിസക്കാർക്കും കാലാവധി നീട്ടിയിരുന്നു. ഇതിന് ബന്ധപ്പെട്ട കുടിയേറ്റ വിഭാഗം കേന്ദ്രങ്ങൾക്ക് മന്ത്രാലയം നിർദേശം നൽകിയതായി അധികൃതര്‍ അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സിവിൽ ഇൻഫർമേഷൻ ജനറൽ അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് തീരുമാനം നടപ്പിലാക്കുക.

Related News