കുട്ടികള്‍ക്കും കോവിഡ് വാക്സിന്‍ നല്കുവാന്‍ ഒരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം

  • 20/05/2021

കുവൈത്ത് സിറ്റി : പന്ത്രണ്ട് വയസ്സിനും പതിനഞ്ച് വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നു. കുട്ടികളില്‍ ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്‍ ഫലപ്രദവും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് തെളിയിക്കപ്പെടുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് കുവൈത്ത്  ആരോഗ്യമന്ത്രാലയവും അംഗീകാരം നല്‍കിയത്. 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഉടന്‍ തെന്നെ വാക്സിന്‍ നല്‍കിത്തുടങ്ങുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

കുട്ടികള‍ുടെ രക്ഷിതാക്കള്‍ക്ക് കോവിഡ് വാക്സിന്‍  പോര്‍ട്ടല്‍  വഴി രജിസ്ട്രേഷന്‍ നടത്താം. ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം കൈകൊണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. 12-15 വയസ്സിനിടയിലുള്ള കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ ഫൈസർ വാക്സിൻ മികച്ച ഫലം നൽകിയതിനെ തുടര്‍ന്ന് നേരത്തെ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അനുമതി നൽകിയിരുന്നു. 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് കാനഡയിലാണ് ആദ്യം വാക്സിനേഷൻ ആരംഭിച്ചത്. 

Related News