ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ 'ഇന്ത്യന്‍ വിമന്‍ നെറ്റ്‌വര്‍ക്ക്' രൂപീകരിച്ചു

  • 20/05/2021

കുവൈത്ത് സിറ്റി :  കുവൈത്തിലെ ഇന്ത്യന്‍ വനിതകള്‍ക്കായി ഇന്ത്യൻ എംബസി "ഇന്ത്യന്‍ വിമന്‍ നെറ്റ്‌വര്‍ക്ക്" രൂപീകരിച്ചു. വിദ്യാഭ്യാസം, വാണിജ്യം , സാംസ്‌കാരികം, ആരോഗ്യം, ശാസ്ത്രം, സാഹിത്യം, കല, കായികം മുതലായ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന വനിതകളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ ഉദ്ദേശിച്ചു കൊണ്ടാണ് ഇതെന്ന് ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു..https://docs.google.com/forms/d/e/1FAIpQLSe4TFndUhAbyoaz2TJW5gfHtnzm_Ly3HZzA5fazAWQMfveVAQ/viewform എന്ന ലിങ്ക് വഴിയാണ് ഇതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.. രജിസ്‌ട്രേഷന്‍ ഡ്രൈവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ക്ക് com1.kuwait@mea.gov.in എന്ന വിലാസം വഴി ബന്ധപ്പെടാം.മെയ് 22-ന് 2.30-ന് നടക്കുന്ന പരിപാടിയില്‍ സ്ഥാനപതി സിബി ജോര്‍ജ്  അവതരിപ്പിക്കും . ഇതൊടാനുബന്ധിച്ച് ‘വിമന്‍ ആന്‍ഡ് പാന്‍ഡെമിക്; എന്ന വിഷയത്തില്‍  ചര്‍ച്ചയും ഉണ്ടായിരിക്കും . https://zoom.us/j/97599236364?pwd=VVVvanQ5Wk15TTZJbzNzTG9EMnc0UT09 എന്ന ലിങ്ക് വഴിയാണ് പരിപാടിയിൽ പങ്കെടുക്കേണ്ടതെന്ന് എംബസ്സി അധികൃതര്‍ അറിയിച്ചു.

Related News