കുവൈത്ത് സിറ്റി: മൂന്ന് വിദേശി തൊഴിലാളികള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കുവൈത്തിലെ പ്രമുഖ പിസ ശൃംഖലയുടെ രണ്ട് ശാഖകൾ അടച്ചു. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സബ അൽ സാലം , ഹവല്ലി പ്രദേശങ്ങളിലെ കടകള്‍ പൂട്ടിയത്.കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ താമസിച്ചിരുന്നത് ഹവല്ലിയിലായിരുന്നു. അതിനിടെ വാണിജ്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഒരു വിദേശി തൊഴിലാളിക്കും കോവിഡ് പോസിറ്റീവായി. അദ്ദേഹത്തോടപ്പം ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകരെ ക്വോറൻറ്റീൻ ചെയ്തു. അൽ വഫ്ര ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുന്ന ജോർദാൻ ഡോക്ടർക്കും വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?