കുവൈറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ ദൗത്യത്തിനു തുടക്കമായി, ആദ്യ ദിവസം 3080 പൗരന്മാർ മടങ്ങിയെത്തി

  • 19/04/2020

കുവൈറ്റ് സിറ്റി : ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ ദൗത്യത്തിനു കുവൈത്തില്‍ തുടക്കമായി. കോവിഡ് ഭീഷണിയെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിപ്പോയ സ്വദേശികളെ തിരിച്ചുകൊണ്ടുവരാനുള്ള രണ്ടാം ഘട്ട പ്രവർത്തനമാണ് ആരംഭിച്ചത് .രക്ഷാ ദൗത്യത്തിന്‍റെ ആദ്യ ദിനത്തില്‍ ദുബായ്, അബുദാബി, റിയാദ് എന്നിവിടങ്ങളിൽ കുടുങ്ങിപോയ 3080 പൗരന്മാരെയാണ് പ്രത്യേക വിമാനത്തില്‍ തിരികെ കൊണ്ടുവന്നത് .

പതിമൂന്നോളം കുവൈറ്റ് എയർവെയ്‌സ് ഫ്ലൈറ്റുകളും പതിനഞ്ചോളം ജസീറ എയർവെയ്‌സ് ഫ്ലൈറ്റുകളുമാണ് ഇന്ന് സര്‍വീസ് നടത്തിയത് . രണ്ടാം ദിനമായ നാളെ കെയ്റോ , ലണ്ടൻ, ജോർദ്ദാൻ എന്നിവിടങ്ങളിൽ നിന്നായി 3970 സ്വദേശികളെ തിരികെയെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു . വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന നാല്‍പ്പതിനായിരം സ്വദേശികളെ ഒഴിപ്പിച്ചു കൊണ്ടു വരുന്നതിനു ഇന്നലെ മുതലാണു കുവൈത്ത്‌ എയർ വെയ്സ്‌ , അൽ ജസീറ വിമാനങൾ പുറപ്പെട്ടത്‌.. അഞ്ചു ഘട്ടങ്ങളിലായി നടുക്കുന്ന ഒഴിപ്പിക്കൽ നടപടി മെയ്‌ 7 വരെ നീണ്ടു നിൽക്കും.

Related News