കുവൈത്ത് സിറ്റി: കൊറോണ ഭീഷണിയുടെ പാശ്ചാത്തലത്തില്‍ ജിലീബ് ശുയൂഖ് , മഹബൂല എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗൺ അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ന് കാലാവധി അവസാനിക്കാനിരിക്കെയാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം. രാജ്യത്ത് നടപ്പിലാക്കിയ കര്‍ഫ്യൂ സമയം നീട്ടിയതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.പുതുക്കിയ തീരുമാന പ്രകാരം റമദാനില്‍ വൈകീട്ട് നാല് മണി മുതല്‍ രാവിലെ 8 മണി വരെയായിരിക്കും കര്‍ഫ്യൂ നിലവിലുണ്ടാകുക. അതോടപ്പം റമദാൻ മാസം അവസാനിക്കുന്നതുവരെ സര്‍ക്കാര്‍ ഓഫീസുകളുടെ അവധി നീട്ടിയതയും മന്ത്രിസഭ തീരുമാനിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?