കുവൈത്ത് സിറ്റി: മെഡിക്കൽ ഓഫീസറെ ആക്രമിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രി ഡോ: ഷൈഖ് ബാസില്‍ അല്‍ സബ ശക്തമായി അപലപിച്ചു . മെഡിക്കല്‍ ജീവനക്കാരെയും ആരോഗ്യ പ്രവർത്തകരെയും അവരുടെ ചുമതലകൾ നിർവഹിക്കുമ്പോൾ ആക്രമിക്കുന്നത് ഒരു രീതിയിലും അംഗീകരിക്കുവാന്‍ സാധിക്കില്ല. നിയമം കയ്യിലെടുക്കുവാന്‍ ആരെയും അനുവദിക്കില്ലന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നതിനിടെ ഡോക്ടറെ ആക്രമിച്ചത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഈ മഹാമാരിക്കിടയിലും സമൂഹത്തിന് സേവനം നല്‍കുന്നവരെ ആക്രമിക്കുന്നത് മനുഷ്യരാശിയോടുള്ള ആക്രമണമാണെന്നും കുറ്റക്കാര്‍ക്കെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?