കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ ക്ലിനിക്കുകൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും കര്‍ശനമായ നിബന്ധനകളോടെ പ്രവര്‍ത്തിക്കുവാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാവിലെ 11 മണി മുതൽ ഉച്ചക്ക് 2 മണിവരെയാണ് പ്രവര്‍ത്തനാനുമതി . ടെലിഫോൺ വഴി ബുക്കിംഗ് ചെയ്യുന്നവർക്കായിരിക്കും ഡോക്ടർമാരെ കാണാൻ അനുമതി. അടിയന്തിര പ്രാധാന്യമുള്ള രോഗങ്ങൾക്ക് മാത്രമേ ഡോക്ടറുമായി കൂടിക്കാഴ്ച അനുവദിക്കൂയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. ഡെന്റൽ, ഡെർമ്മെറ്റോളോജി മുതലായ വിഭാഗങ്ങളുടെ സേവനം ഞായർ , ചൊവ്വ , വ്യാഴം എന്നീ ദിവസങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തി. കർശ്ശനമായ ആരോഗ്യ പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം ക്ലിനിക്കുകൾ പ്രവർത്തിക്കേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം മെഡിക്കൽ സർവ്വീസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫാത്തിമ അൽ നജ്ജാർ വ്യക്തമാക്കി. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ മാർച്ച് 22 മുതലാണു സ്വകാര്യ ക്ലിനിക്കുകളുടെ പ്രവർത്തനം നിർത്തിവെച്ചത്. കൊറോണ വ്യാപനം തടയാനുള്ള മന്ത്രാലയത്തിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചായിരിക്കും ക്ലിനിക്കുകളുടെ പ്രവർത്തനം നടത്തേണ്ടത് . സാമൂഹിക അകലം പാലിക്കുകയും, എല്ലാ സുരക്ഷാ മുൻകരുതലുകളും രോഗികൾ പാലിക്കണം, രോഗികളുടെ മുഴുവൻ വിവരങ്ങളും പരിശോധിച്ചശേഷമായിരിക്കും ഡോക്ടറെ കാണാൻ അനുമതി നൽകുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?