കുവൈറ്റ് സിറ്റി : താമസ നിയമലംഘകർക്ക് പിഴയടയ്ക്കാതെ രാജ്യം വിടാൻ ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് ഏപ്രിൽ 30 വരെ നൽകിയ സമയപരിധിയെത്തുടർന്ന് ആയിരക്കണക്കിന് പ്രവാസികളാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത്, പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത താമസ ലംഘകരെ കണ്ടുപിടിക്കാൻ രാജ്യത്ത് ശക്തമായ പരിശോധനകൾ ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിസ കച്ചവടം വിദേശികളുടെ എണ്ണത്തിലും വിസാ നിയമലംഘകരുടെ വര്ധനക്കുമുള്ള പ്രധാന കാരണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റ് MP മാർ പരാതി ഉന്നയിച്ചിരുന്നു, തുടർന്ന് വിസാ കച്ചവടം നടത്തുന്നവരെ കണ്ടെത്താനും അവർക്കെതിരെ കർശന നടപടികളെടുക്കാനും മന്ത്രാലയം ഉത്തരവിറക്കി, പൊതു മാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നവരുടെ വിവരങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട് , ഇവരിൽ വിസകച്ചവടത്തിനു ഇരയായതായി പരാതിയുള്ളവരിൽ നിന്നും സ്പോൺസർമ്മാരുടെയും ഏജന്റുമാരുടെയും മുഴുവൻ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിക്കുകയും ഇവർ വിസതട്ടിപ്പിന്റെ ഇരകളാണെങ്കിൽ തുടരന്യോഷണം നടത്താനും കർശന നടപടികളെടുക്കാനും ആഭ്യന്തര മന്ത്രി അനസ് അൽ സാലെഹ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കഴിഞ്ഞ ദിവസം വിസ കച്ചവടം നടത്തിയ 25 സ്വദേശികളെയും ബ്രോക്കർമാരായി പ്രവർത്തിച്ച 12 ഈജിപ്തുകാരെയും ജനറൽ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ കസ്റ്റഡിയിലെടുത്തു , അറസ്റ്റിലായ എല്ലാവരെയും അടുത്തദിവസങ്ങളിൽ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പരിശോധനയിൽ ചില കമ്പനികളുടെ രേഖകൾ പരിശോധിച്ചപ്പോൾ ഓരോരുത്തരുടെയും ഫയലിൽ വിവിധ രാജ്യങ്ങളിലെ നാലായിരത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നു. വിസ കച്ചവടം നടത്തിയെന്ന് സംശയമുള്ള ഒരു സ്വദേശി മന്ത്രാലയത്തിന്റെ ഉയർന്ന പദവി വഹിച്ചയാളുടെ ബന്ധുവാണെന്ന് കണ്ടെത്തിയിരുന്നു, ഇതിനെപ്പറ്റിയുള്ള അന്യോഷണങ്ങൾ പുരോഗമിക്കുകയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?