കുവൈത്ത് സിറ്റി: സാമ്പൂര്‍ണ്ണ ലോക് ഡൌണ്‍ പ്രഖ്യാപിച്ച മഹബുള്ളയില്‍ ഭക്ഷണ വിതരണത്തിനിടെ കയ്യാങ്കളി നടന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ചാരിറ്റിബിള്‍ സൊസൈറ്റിയും ചില വ്യക്തികളും ചേര്‍ന്ന് ഭക്ഷണം വിതരണം നടത്തുന്നനിടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. സൗജന്യ ഭക്ഷണ വിതരണം ചെയ്യുന്നുവെന്ന് അറിഞ്ഞു നൂറുക്കണക്കിന് ആളുകളാണ് പ്രദേശത്തു തടിച്ചു കൂടിയത്. തുടര്‍ന്നുണ്ടായ തിക്കും തിരക്കും ബഹളത്തില്‍ കലാശിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ സുരക്ഷാ സേന നിയന്ത്രണങ്ങള്‍ ഏറ്റെടുക്കുകയും ജനക്കൂട്ടത്തെ ശാന്തമാക്കുകയുമായിരുന്നു. കൊറോണയുടെ പാശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രതിരോധ നടപടികള്‍ പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?