കുവൈത്ത് സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 151 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.61പേർ ഇന്ത്യക്കാരാണ് , ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 2399 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്‍ അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.ഇന്നത്തെ ഒരു മരണം ഉൾപ്പടെ ഇതുവരെ14 പേർ കൊറോണ ബാധിച്ചു മരിച്ചു. ഇന്ന് മരിച്ചത് 41 വയസ്സുള്ള കുവൈറ്റി സ്വദേശിയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 498 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില്‍ അല്‍ സബാ അറിയിച്ചു.1737 ചികല്‍സയിലാണ്, 50 പേർ അത്യാഹിത വിഭാഗത്തിലുമാണുള്ളത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?