കുവൈത്ത് സിറ്റി : മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് കുവൈത്തിൽ റമദാൻ വ്രതം നാളെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു . സുപ്രീം ജീഡിഷ്യൽ കൗൺസിൽ ആസ്ഥാനത്ത് അൽപ നേരം മുമ്പ് മതകാര്യ മന്ത്രാലയവും റമദാൻ മാസപ്പിറവി സമിതിവും സംയുക്തമായി ചേർന്ന യോഗത്തിലാണു പ്രഖ്യാപനം നടത്തിയത്. നേരത്തെ സൗദി അറേബ്യയും നാളെ റമദാൻ മാസ വ്രതം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ കർ ഫ്യൂ സമയം റമദാൻ 1 മുതൽ വൈകീട്ട് 4 മണി മുതൽ കാലത്ത് 8 മണി വരെയായിരിക്കും. പ്രതിരോധ നടപടികളുടെ ഭാഗമായി പള്ളികൾ അടച്ചിട്ടതിനാൽ റമദാനിലെ പ്രത്യേക പ്രാർത്ഥനകളായ തറാവീഹ് , നിശാ നമസ്കാരങ്ങൾ പള്ളികളിലെ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സമൂഹ നോമ്പ് തുറ പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?