കുവൈത്തിൽ 85 ഇന്ത്യക്കാരുൾപ്പടെ 215 പേർക്കുകൂടി കൊറോണ, 2614 കോവിഡ് 19 രോഗികൾ , 1 മരണം.

  • 24/04/2020

കുവൈത്ത് സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 215 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 85 പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 2614 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അല് സനദ് വാര്ത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നത്തെ 1 മരണം ഉൾപ്പടെ ഇതുവരെ 15 പേർ കൊറോണ ബാധിച്ചു മരിച്ചു. ഇന്ന് മരണപ്പെട്ടത് 55 വയസ്സുള്ള ബംഗ്ലാദേശ് സ്വദേശിയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 115 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 613 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില് അല് സബാ അറിയിച്ചു.

Related News