പ്രതീക്ഷകളോടെ സാധിക നാട്ടിലെത്തി, നന്ദി രേഖപ്പെടുത്തി കുടുംബം.

  • 25/04/2020

ഹൃദയത്തിൽ ചാലിച്ച വരികളുമായി സാധികയുടെ അച്ഛന്റെ കുറിപ്പ് സമൂഹ മാധ്യമത്തിൽ വൈറലാകുന്നു. അടിയന്തര ഇടപെടലിനെ തുടര്‍ന്ന്​ അഞ്ചുവയസ്സുകാരിയായ സാധികയെ ഇന്നാണ് പ്രത്യേക സൈനിക വിമാനത്തില്‍ കുവൈത്തില്‍നിന്ന്​ ഇന്ത്യയിലെത്തിച്ചത്. അർബുദ ചികിത്സയിലായിരുന്ന സാധികക്ക്​ അടിയന്തര ശസ്​ത്രക്രിയ ആവശ്യമായിരുന്നു. തുടര്‍ന്ന്​ എംബസ്സി, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്​ എന്നിവ ഏകോപിപ്പിച്ച്‌​ അടിയന്തര രക്ഷാ ദൗത്യത്തിന്​ പദ്ധതി ഒരുക്കുകയായിരുന്നു. വൈകീട്ടോട് സാധികയും പിതാവും നാട്ടിലെത്തി. ഡൽഹി എയീംസ് ആശുപത്രിയിലാണ് തുടർ ചികിത്സ ഏർപ്പാടക്കിയിരിക്കുന്നത്

Related News