കുവൈത്ത് സിറ്റി : രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു സഹായവുമായി ചൈനീസ് മെഡിക്കൽ സംഘം കുവൈത്തിൽ സന്ദര്‍ഷിക്കുമെന്ന് ചൈനയിലെ കുവൈത്ത് അംബാസഡർ സമീ ഹയാത്ത് അറിയിച്ചു. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങൾക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് അംബാസഡർ പറഞ്ഞു. കോവിഡിനെക്കുറിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്ന് സമീ ഹയാത്ത് പ്രാദേശിക പത്രത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. പകർച്ചവ്യാധികൾ തടയൽ, നിയന്ത്രണം, എപ്പിഡെമിയോളജി, വൈദ്യചികിത്സ, ഡിഎൻഎ പരിശോധന തുടങ്ങിയ മേഖലകളിൽ വിദഗ്ദരായവരാണ് സംഘത്തിലുള്ളതെന്നും ഇവരുടെ സേവനം കുവൈത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?