കുവൈത്തിൽ 64 ഇന്ത്യക്കാരുൾപ്പടെ 152 പേർക്കുകൂടി കൊറോണ, ഇതോടെ 3440 പേർക്ക് കോവിഡ് - 19. ഒരു മരണം

  • 28/04/2020

കുവൈത്ത് സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 152 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.ഇതിൽ 64 പേർ ഇന്ത്യക്കാരാണ് , ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 3440 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അല് സനദ് വാര്ത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നത്തെ ഒരു മരണം ഉൾപ്പടെ ഇതുവരെ 23 പേർ കൊറോണ ബാധിച്ചു മരിച്ചു. ഇന്ന് മരിച്ചത് 61 വയസ്സുള്ള ഒരു ഇന്ത്യൻ പൗരനാണ്

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 164 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം1176 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില് അല് സബാ അറിയിച്ചു.

Related News